08 December Wednesday

മഴക്കെടുതി: നെടുമ്പനയിൽ വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജകുമാരി തകന്ന വീടുകൾ 
സന്ദർശിക്കുന്നു

കൊട്ടിയം
കനത്ത കാറ്റിലും മഴയിലും നെടുമ്പനയിൽ വ്യാപക നാശം. നിരവധി വീടുകൾ, കിണർ, ചുറ്റുമതിൽ, റോഡ്‌, സംരക്ഷണഭിത്തി, വാഹനങ്ങൾ എന്നിവയ്‌ക്കും കൃഷിക്കും നാശം സംഭവിച്ചു. പൊയ്കയിൽ മേലതിൽ ശരത്‌, സജീവ് ഭവനിൽ സദാശിവൻ ആചാരി, വാർഡ് 18ൽ അയിഷാബീവി, ഒസീല, വാർഡ് 10ൽ മണി എന്നിവരുടെ വീട്‌ തകർന്നു. മരം കടപുഴകി വീണു വീടിനു മുന്നിൽ കിടന്ന ഓട്ടോറിക്ഷ നശിച്ചു. മേഴ്സി ഭവനിൽ ഷാജിയുടെ കിണർ തകർന്നു. കുണ്ടുമണിൽ 
വീട്ടിൽ വെള്ളം കയറിയതിനാൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പള്ളിമൺ ആറ് കരകവിഞ്ഞൊഴുകി. തീരവാസികൾ മാറി താമസിച്ചതിനാൽ അപകടമൊഴിവായി. എല്ലാ പാടശേഖരങ്ങളും വെള്ളത്തിനടിയിലായി. നാശനഷ്ടങ്ങളുടെ കണക്ക്‌ ശേഖരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് ഗിരിജകുമാരി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top