28 November Saturday

കാറിൽ ടിപ്പറിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020

ദേശീയപാതയിൽ ഇടപ്പള്ളിക്കോട്ട പോരൂക്കരയിൽ ടിപ്പർ ലോറിയിടിച്ച് തകർന്ന കാർ

ചവറ
 ടിപ്പറും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ ഇടപ്പള്ളിക്കോട്ട പോരുക്കര ജങ്‌ഷനിൽ  തിങ്കളാഴ്ച പകൽ പതിനൊന്നോടെയായിരുന്നു അപകടം. കരുനാഗപ്പള്ളി ഭാഗത്തേക്ക്‌ പോകുകയായിരുന്ന ടിപ്പർ ലോറി ചവറ ഭാഗത്തേക്ക്‌ വരികയായിരുന്ന കാറുമായി ഇടിക്കുകയായിരുന്നു. 
കാറിന്റെ എയർ ബാഗ് കൃത്യമായി പ്രവർത്തിച്ചതിനാൽ കാറിൽ ഉണ്ടായിരുന്ന രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.  കാറിന്റെ മുൻവശവും ഗ്ലാസും തകർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top