23 November Saturday
വിജിലൻസ് പേടി

സ്വകാര്യ പ്രാക്ടീസിനിടെ ഡോക്ടർമാർ മുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019
 
കടയ്ക്കൽ 
വിജിലൻസ് എത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്വകാര്യ പ്രാക്ടീസ് നടത്തിക്കൊണ്ടിരുന്ന ഡോക്ടർമാർ കൂട്ടത്തോടെ മുങ്ങി. കാര്യമറിയാതെ മണിക്കൂറുകൾ രോഗികൾ കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിച്ചെത്തിയില്ല. കടയ്ക്കലിൽ ശനിയാഴ്ചയാണ് സംഭവം. കടയ്ക്കൽ താലൂക്കാശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് പകരം മറ്റൊരു ഡോക്ടറാണ്‌ എത്തുന്നതെന്ന്‌   കഴിഞ്ഞ ദിവസം വിജിലൻസ്‌ കണ്ടെത്തിയിരുന്നു. ടൗണിൽ ഫൗസി കോംപ്ലക്സിന് സമീപത്തായി താലൂക്കാശുപത്രിയിലേത്‌ ഉൾപ്പെടെ നിരവധി സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുണ്ട്. നൂറുകണക്കിന് രോഗികളാണിവിടെയെത്തുന്നത്. 
വൈകിട്ട് നാലു മുതൽ എട്ടുവരെ ഈ ഭാഗത്ത് മെയിൻ റോഡിൽ വാഹനത്തിരക്കും 
ഗതാഗത തടസ്സവും പതിവാണ്. ചില മെഡിക്കൽ സ്റ്റോർ ഉടമകളും ലാബുകാരുമാണ് സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെ കൊണ്ടുവന്ന് സ്വകാര്യ പ്രാക്ടീസിന് ഇരുത്തിയിട്ടുള്ളത്. ഡോക്ടർമാർ മുങ്ങിയ വിവരമറിയാതെ കാത്തിരുന്ന് മടുത്ത രോനകൾ ഏറെക്കഴിഞ്ഞ് മടങ്ങി.
പ്രധാന വാർത്തകൾ
 Top