12 November Tuesday
സേഫ് കൊല്ലം

മാലിന്യം വലിച്ചെറിഞ്ഞാൽ തടവ്-: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019
 
കൊല്ലം
പൊതുഇടങ്ങളിലും വഴിയിലും വീടുകൾക്കു മുന്നിലേക്കും ജലാശയങ്ങളിലേക്കുമൊക്കെ ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന്  കലക്ടർ ബി അബ്ദുൽ നാസർ.  സേഫ് കൊല്ലം പദ്ധതിയുമായി ബന്ധപ്പെട്ട് പുനലൂരിൽ വിളിച്ചുചേർത്ത യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 
ശുചിത്വപാലന സന്ദേശം   ആറുമാസത്തിനകം 20 ശതമാനം ജനങ്ങളിലേക്കെങ്കിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 
പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തിയ യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ എ രാജശേഖരൻ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബി സജീവ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  കെ സി ബിനു, സരോജാദേവി, തഹസിൽദാർ ജി നിർമൽ കുമാർ, ശുചിത്വ മിഷൻ ജില്ലാ കോ–--ഓർഡിനേറ്റർ ജി സുധാകരൻ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top