02 December Friday

പിറന്നാൾ ദിനത്തിൽ വീട്ടമ്മ ബൈക്ക്‌ ഇടിച്ചു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

ഇന്ദിര

കൊട്ടിയം
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ച ശേഷം ഭർത്താവിനൊപ്പം ബന്ധുവീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മ ബൈക്ക്‌ ഇടിച്ചു മരിച്ചു. മയ്യനാട് പള്ളേന്റഴികത്ത് രമാ ഡെയിനിൽ ഇന്ദിര (73) ആണ്‌ മരിച്ചത്‌. ഭർത്താവ്‌ ഡോ. ജഗദീഷിനെയും ബൈക്ക്‌ ഇടിച്ചു. സാരമായി പരിക്കേറ്റ ജഗദീഷ്‌ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌. 
ഞായർ പകൽ 11ന്‌ മയ്യനാട് കാരിക്കുഴി സുചിത്ര ജങ്ഷനിലായിരുന്നു അപകടം. സമീപത്തെ ബന്ധുവീട്ടിലെത്തി കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചശേഷം മടങ്ങിപ്പോകുന്നതിനായി റോഡിലേക്ക്‌ ഇറങ്ങവേ അമിതവേഗത്തിലെത്തിയ ബൈക്ക്‌ ഇരുവരെയും ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ദിര മരിച്ചു. ബൈക്കിലെത്തിയ യുവാക്കളെ പരിക്കുകളോടെ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരവിപുരം പൊലീസ് കേസെടുത്തു. ഇന്ദിരയുടെ സംസ്‌കാരം ചൊവ്വാഴ്ച. മക്കൾ-: അഭിലാഷ്, ശ്രീഹരി. മരുമക്കൾ-: ദിവ്യാഞ്ജലി, സിത്താര.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top