08 December Thursday

ലഹരിയ്ക്കെതിരെ ജനകീയ കവചം: 
നെടുവത്തൂരിൽ ജാഗ്രതാ സദസ്സ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

ലഹരിയ്ക്കെതിരെ ഡിവൈഎഫ്ഐ ജാഗ്രതാ സദസ്സ് എഴുകോണിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

എഴുകോൺ
ലഹരിയ്‌ക്കെതിരെ ഡിവൈഎഫ്ഐ ജനകീയ കവചം ക്യാമ്പയിൻ നെടുവത്തൂർ ബ്ലോക്കിൽ തുടങ്ങി. 10 കേന്ദ്രത്തിൽ ജാഗ്രതാ സദസ്സും 150 കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, കുടുംബശ്രീ പ്രവർത്തകർ, യുവജന ക്ലബ്ബുകൾ, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തിയാണ് ജാഗ്രതാസമിതി രൂപീകരിക്കുന്നത്.  ഗൃഹസന്ദർശനം, സൈക്കിൾറാലി, കലാമത്സരം എന്നിവ സംഘടിപ്പിക്കും. എക്സൈസ്, പൊലീസ് വകുപ്പിന്റെ സഹായത്തോടെ ലഹരി വസ്തുക്കളുടെ വ്യാപനം തടയും. അധികൃതരുടെ ഫോൺ നമ്പരുകൾ ഉൾപ്പെടുത്തി യൂണിറ്റ് കേന്ദ്രങ്ങളിൽ ബോർഡ് സ്ഥാപിക്കും.ബ്ലോക്കുതല ഉദ്ഘാടനം എഴുകോൺ വെസ്റ്റ് മേഖലയിലെ ഹവ്വാ ബീച്ചിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ അമീഷ്ബാബു അധ്യക്ഷനായി. സെക്രട്ടറി ആർ പ്രശാന്ത് സ്വാഗതം പറഞ്ഞു. എഴുകോൺ എക്സൈസ് പ്രിവന്റീവ്‌ ഓഫീസർ ബിനു, പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ്‌, എഴുകോൺ ഇമാം എം എ അബ്ദുല്‍ റഹ്മാൻ, എഴുകോൺ ക്ഷേത്രം മേൽശാന്തി വിനോദ് ശർമ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ ട്രഷറർ എൻ നിയാസ്, വൈസ് പ്രസിഡന്റ്‌ സരിഗ ശ്രീകുമാർ, എസ് രാംകുമാർ, അഖിൽ അശോക്, കിരൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top