31 October Saturday

ബോട്ട് മറിഞ്ഞ് ചെറിയഴീക്കൽ സ്വദേശിയെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

സജിൻ

കരുനാഗപ്പള്ളി
ചിറയിൻകീഴ് മുതലപ്പൊഴിയിൽ ഫൈബർ ബോട്ട് മറിഞ്ഞ് ചെറിയഴീക്കൽ സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാതായി. വള്ളത്തിലുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. കൊച്ചുമാമൂട് ചൈതന്യ ഗ്രാമത്തിലെ സുനാമി കോളനിയിൽ താമസിക്കുന്ന പുതുപ്പമ്പിൽ സജിനെ (40)യാണ് കാണാതായത്. മുതലപ്പൊഴി അഴിമുഖത്ത് ശനിയാഴ്ച രാവിലെ 8.45ന്‌- തിരയിൽപ്പെട്ടായിരുന്നു അപകടം.
തിരയും കാറ്റും കാരണം ഉൾക്കടലിലേക്കു‌ പോകാനാകാതെ വന്നപ്പോൾ തിരികെ കരയിലേക്ക് മടങ്ങുമ്പോഴാണ്‌ മറിഞ്ഞത്‌.  വർക്കല ചിലക്കൂർ സ്വദേശികളായ ഷബീർ, ഷിയാർ എന്നിവരാണ്‌ രക്ഷപ്പെട്ടത്‌.
വർക്കല സ്വദേശി ഷാജഹാന്റെ അൽഹംദുലില്ല ബോട്ടാണ്‌ അപകടത്തിൽപ്പെട്ടത്‌. ബോട്ട് മറിഞ്ഞ് പാറയിൽ അടിച്ചു. സജിന് തലയ്ക്ക് പരിക്കേറ്റതായി കൂടെയുള്ളവർ പറയുന്നു. അഞ്ചുതെങ്ങ് തീരദേശ പൊലീസും കഠിനംകുളം പൊലീസും തെരച്ചിൽ ആരംഭിച്ചു. മറൈൻ എൻഫോഴ്‌സ്‌മെന്റ്‌  ആംബുലൻസും തെരച്ചിലിനുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top