21 October Monday
അപകടം റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ

വാഹനമിടിച്ച് വീട്ടമ്മ മരിച്ചു; മകൾക്ക്‌ ഗുരുതര പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

ലാലമ്മ കുഞ്ഞുമോൻ

 

പത്തനാപുരം
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാഴി പുളിവിള അയത്തിൽ തേക്കുവിള മേരിലാൻഡിൽ കുഞ്ഞുമോന്റെ ഭാര്യ ലാലമ്മ കുഞ്ഞുമോൻ (47)ആണ് മരിച്ചത്. 
മകള്‍ ലിഞ്ചു മേരി (23)യെ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പകൽ ഒന്നോടെയായിരുന്നു സംഭവം. പത്തനാപുരം നഗരമധ്യത്തിലെ പഴയ പൊലീസ് സ്റ്റേഷനു മുന്നില്‍നിന്ന്‌ റോഡ് മുറിച്ചുകടക്കുകയായിരുന്നു ഇരുവരും. പാതയുടെ ഒരു വശത്ത് പൊലീസിന്റെ വാഹനപരിശോധന നടക്കുകയായിരുന്നു. പരിശോധനയുടെ ഭാഗമായി ഇരുചക്രവാഹനം പൊലീസ് കൈകാണിച്ചു നിര്‍ത്തി. ഇതിനിടെ കുന്നിക്കോട് ഭാഗത്തുനിന്ന്‌ പത്തനംതിട്ട ഭാഗത്തേക്ക് തിരിഞ്ഞ ടാറ്റാ സുമോ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ അമ്മയെയും മകളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലാലമ്മയുടെ ശരീരത്തിലൂടെ വാഹനത്തിന്റെ ടയർ കയറി. ഇടിയുടെ ആഘാതത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാലാമ്മ രാത്രി എട്ടോടെയാണ് മരിച്ചത്. റെയ്ഞ്ചല്‍ മേരിയും മകളാണ്.
പ്രധാന വാർത്തകൾ
 Top