24 October Thursday

മഴ: ക്ഷീരമേഖലയിൽ നഷ്‌ടം 59 ലക്ഷം

സ്വന്തം ലേഖികUpdated: Friday Sep 20, 2019
കൊല്ലം
പ്രളയത്തിനു പിന്നാലെയുണ്ടായ മഴയിൽ ക്ഷീരമേഖലയ്ക്ക് 59.26ലക്ഷത്തിന്റെ നഷ്ടം. ശൂരനാട്‌ വടക്ക്‌, തൊടിയൂർ,  തഴവ, മൈനാഗപ്പള്ളി പഞ്ചായത്തുകളിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലുമാണ്‌ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്‌. തൊഴുത്ത്‌ ഇടിഞ്ഞുവീണും മരംവീണ്‌ തകർന്നും 12പശുക്കൾ ചത്തു. തൊടിയൂരിൽ നാലു കന്നുകുട്ടികളാണ്‌ ചത്തത്‌. കരുനാഗപ്പള്ളിയിൽ മൂന്നും ശൂരനാട്‌ വടക്ക്‌ രണ്ടും പശുക്കൾ ചത്തു.   ക്ഷീരവികസന വകുപ്പാണ്‌  കണക്കെടുത്തത്‌. ആകെ  823കർഷകർക്ക്‌ നഷ്ടമുണ്ടായി. 25ഹെക്ടറിലെ പുൽകൃഷി നശിച്ചു. ശൂരനാട്‌ ആറു ഹെക്ടറും കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിൽ നാലു ഹെക്ടർ വീതവുമാണ്‌ നശിച്ചത്‌. 14 തൊഴുത്തുകൾ പൂർണമായും 65എണ്ണം ഭാഗികമായും തകർന്നു.
പ്രധാന വാർത്തകൾ
 Top