Deshabhimani

കുഞ്ഞുകൈകളിൽ 
കോഴിക്കുഞ്ഞ് പദ്ധതിക്ക്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 11:18 PM | 0 min read

ചടയമംഗലം
ഗവ. മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ പൗൾട്രി വികസന കോർപറേഷൻ നടപ്പാക്കുന്ന കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയൽ നിർവഹിച്ചു. ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ്  മിനി സുനിൽ അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് ഡി സന്തോഷ് സ്വാഗതം പറഞ്ഞു. കെഎസ്‌പിഡിസി എംഡി ഡോ. പി സെൽവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ പി കെ മൂർത്തി, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ രാജു, പഞ്ചായത്ത് അംഗം മഞ്ജു മറിയപ്പള്ളി, സ്കൂൾ പ്രിൻസിപ്പൽ ദീപാ ദേവരാജൻ, ജെ പി ഹരികുമാർ, എസ് സബിത, നവാസ് എന്നിവർ സംസാരിച്ചു. എച്ച്എം ഇൻചാർജ് അനീഷ് വാസുദേവൻ നന്ദി പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home