07 October Monday
ഇന്ന് ലോക കൊതുക് ദിനം

കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രതവേണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024
കൊല്ലം
‘കൂടുതൽ സമത്വ ലോകത്തിനായി മലേറിയക്ക് എതിരായ പോരാട്ടം ത്വരിതപ്പെടുത്തുന്നു’ എന്ന സന്ദേശത്തോടെ ഈ വർഷത്തെ കൊതുകുദിനാചരണം ചൊവ്വാഴ്‌ച.  കൊതുകുജന്യരോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇടവിട്ടുള്ള മഴ കൊതുക് വർധനയ്ക്കു കാരണമാകുന്നു. പൂർണമായ നശീകരണം സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വശീലങ്ങൾ കൈക്കൊണ്ടാൽ കൊതുകുവ്യാപനം കുറയ്ക്കാം.  
ക്യൂലക്സ് കൊതുകാണ് മന്ത്, ജപ്പാൻജ്വരം എന്നിവയ്ക്കു കാരണമാകുന്നത്. ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക യെല്ലോഫീവർ എന്നിവ പരത്തുന്നു. അനോഫിലസ് കൊതുക് മലമ്പനി (മലേറിയ) രോഗവാഹിയാണ്. മാൻസോണിയ വിഭാഗത്തിൽപ്പെട്ട ഏറ്റവും വലിപ്പമുള്ള കൊതുകാണ് മന്ത് (ഫൈലേറിയാസിസ്) പരത്തുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കണം. 
വീട്, ഓഫീസ്, വിദ്യാലയങ്ങൾ, തോട്ടങ്ങൾ, പൊതുഇടങ്ങൾ എന്നിവിടങ്ങൾ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തണം. റബർതോട്ടങ്ങളിലുള്ള ചിരട്ടകൾ കമഴ്ത്തിവയ്‌ക്കണം. ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിർബന്ധമായും നടത്തണം. ഉപയോഗിക്കാത്ത ടോയ്‌ലറ്റുകൾ ഇടയ്ക്കിടെ ഫ്ലഷ് ചെയ്യണം. ചെറുകുളങ്ങളിലും ടാങ്കുകളിലും കൂത്താടി ഭോജികളായ മത്സ്യങ്ങളായ ഗപ്പി, ഗംബൂസിയ, മാനത്തുകണ്ണി എന്നിവയെ വളർത്തുന്നത് ഉചിതമാകുമെന്നും ആരോഗ്യ വകുപ്പ്‌ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top