15 October Tuesday
പിഎസ്‌സി പരീക്ഷാ ക്രമക്കേട്‌

പ്രതികളെ ജയിലിൽ ചോദ്യംചെയ്‌തു; കുറ്റം സമ്മതിച്ചതായി സൂചന

സ്വന്തം ലേഖകൻUpdated: Tuesday Aug 20, 2019

 

 
തിരുവനന്തപുരം
പിഎസ്‌സി സിവിൽ പൊലീസ്‌ ഓഫീസർ പരീക്ഷയുടെ ഉത്തരം ചോർത്തിയ കേസിൽ രണ്ട്‌ പ്രതികളെ അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്‌തു. ആർ ശിവരഞ്ജിത്‌, നസീം എന്നിവരെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയാണ്‌ ചോദ്യം ചെയ്‌തത്‌. ഡിവൈഎസ്‌പി ഹരികൃഷ്‌ണന്റെ നേതൃത്വത്തിൽ ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായാണ്‌ സൂചന. 
തുടർന്ന്‌ ഐജിഎസ്‌ ശ്രീജിത്തിന്റെ സാന്നിധ്യത്തിൽ അന്വേഷണ സംഘം മൊഴി പരിശോധിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസിൽ റിമാൻഡിലാണ്‌ ശിവരഞ്ജിതും നസീമും. പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ പ്രതിയായ ഇരുവരേയും കോടതിയുടെ അനുമതി വാങ്ങിയാണ്‌ ചോദ്യം ചെയ്‌തത്‌.പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും ശാസ്‌ത്രീയ തെളിവ്‌ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്‌ അന്വേഷണ സംഘം. കേസിൽ അഞ്ചുപേരാണ്‌ പ്രതികൾ. മൂന്നുപേർ ഒളിവിലാണ്‌.  ഇതിൽ പി പി പ്രണവ്‌ കുത്തുകേസിലും പ്രതിയാണ്‌. മറ്റു രണ്ടുപേരിൽ ഒരാൾ പൊലീസുകാരനായ ഗോകുലും മറ്റൊരാൾ പ്രണവിന്റെ അയൽവാസി  കല്ലറ സ്വദേശി സഫീറുമാണ്‌. ഇവരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ്‌ അന്വേഷണ സംഘം.
പ്രധാന വാർത്തകൾ
 Top