13 July Monday

പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

സൂരജ്

കൊല്ലം
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്കു കടന്ന രണ്ടാനച്ഛൻ തമിഴ്നാട്ടിൽ പിടിയിൽ. പനയം ചെമ്മക്കാട് സ്വദേശി സൂരജ് (31)ആണ് പിടിയിലായത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൾഫിലായിരുന്ന ഇയാൾ തൃശിനാപ്പള്ളിയിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് അഞ്ചാലുംമൂട് പൊലീസ് എത്തി പിടികൂടുകയായിരുന്നു. ചാറുകാട്ടിലുള്ള ഇയാളുടെ വീട്ടിൽ വച്ച് കഴിഞ്ഞ മാർച്ചിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top