19 September Thursday
മാതൃകാ പഞ്ചായത്ത്‌

ഇനി പെരിനാട്‌ മോഡൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

 

കൊല്ലം
 മാലിന്യപരിപാലന നിയമങ്ങളുടെ നടത്തിപ്പിലും പാരിസ്ഥിക സംരക്ഷണ പ്രവർത്തനങ്ങൾക്കും ഇനി പെരിനാട്‌ പഞ്ചായത്ത്‌ മാതൃക.  
ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശ പ്രകാരം പെരിനാടിനെ മാതൃകാ പഞ്ചായത്തായി തെരഞ്ഞെടുത്തു.  
 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകളുടെ നിരോധനം, പ്ലാസ്റ്റിക് മാനേജ്മെന്റ് നിയമം 2016, ഖരമാലിന്യ പരിപാലന നിയമം 2016, കൺസ്ട്രക്‌ഷൻ വേസ്റ്റ്‌ പരിപാലന നിയമം എന്നിവ നടപ്പാക്കും. ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കുന്നത് എങ്ങനെയാണെന്നത് സംബന്ധിച്ച ബോധവൽക്കരണ സെമിനാർ 21ന്‌ പകൽ രണ്ടിന്‌ നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയർമാൻ മുല്ലക്കര രത്നാകരൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുംമത–- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കുമായാണ്‌ സെമിനാർ. ‘
 എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം; ഗ്രീൻ പ്രോട്ടോക്കോൾ എന്ത്? എങ്ങനെ? എന്ന വിഷയത്തിൽ ശുചിത്വ മിഷൻ കോ–-ഓർഡിനേറ്റർ ജി സുധാകരനും മാതൃകാ മാലിന്യ പരിപാലന പഞ്ചായത്തും മാലിന്യപരിപാലനവും എന്ന വിഷയത്തിൽ പൊലൂഷൻ കൺട്രോൾ ബോർഡ് അസിസ്റ്റന്റ്‌ എൻജിനിയർ പി സിമിയും ക്ലാസെടുക്കും.
പ്രധാന വാർത്തകൾ
 Top