16 November Saturday

വിനോദ സഞ്ചാരകേന്ദ്രങ്ങൾ ക്ലീനാകും ഗ്രീൻഗ്രാസ്‌ വഴി

സ്വന്തം ലേഖികUpdated: Tuesday Aug 20, 2019
കൊല്ലം
കൊല്ലത്തെ വിനോദസഞ്ചാരമേഖലകളെ ക്ലീനാക്കാൻ ഗ്രീൻഗ്രാസ്‌ പദ്ധതി. 
 കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണ്‌ പദ്ധതി. ടൂറിസം വകുപ്പ്‌ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, തദ്ദേശസ്ഥാപനങ്ങൾ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ്‌ നടപ്പാക്കുക . 
  കൊല്ലം ബീച്ച്‌, ആശ്രാമം പൈതൃകപ്രദേശം, കൊല്ലം ബോട്ട്‌ജട്ടി, അഴീക്കൽ ബീച്ച്‌, മൺറോതുരുത്ത്‌,  തെന്മല, പാലരുവി, തിരുമുല്ലവാരം, പരവൂർ എന്നിവിടങ്ങളാണ്‌ ക്ലീനാക്കുക. 
 സംസ്ഥാനത്ത്‌ 79 കേന്ദ്രങ്ങളെയാണ്‌ ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.  കോവളത്ത്‌ വൻ വിജയമായതോടെയാണ്‌ ഗ്രീൻഗ്രാസ്‌ പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്‌. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച്‌ പ്രാദേശിക തല മാനേജ്‌മെന്റ്‌ കമ്മിറ്റി രൂപീകരിച്ചാകും പ്രവർത്തനം. മാലിന്യങ്ങളിൽനിന്ന്‌ പ്ലാസ്റ്റിക്കുകൾ വേർതിരിച്ച്‌ സംസ്‌കരിക്കും.
പ്രധാന വാർത്തകൾ
 Top