24 August Saturday

മഴയെത്ത‌ി മഴക്കെടുതികളും

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019
പുനലൂർ
അൽപ്പം വൈകിയെങ്കിലും ജില്ലയിൽ ശക്തിപ്രാപിച്ച മഴയിൽ ദുരിതമേറുന്നു. അഞ്ചൽ –- പുനലൂർ പാതയിൽ ചെളിയും വെള്ളക്കെട്ടും കാരണം യാത്രാക്ലേശം രൂക്ഷമായി. അഞ്ചൽ –- പുനലൂർ പാതയിൽ തൊളിക്കോട് ജങ്ഷൻ, അടുക്കളമൂല, കരവാളൂർ എന്നിവിടങ്ങളിൽ ഗട്ടറുകളിൽ ചെളിവെള്ളം നിറഞ്ഞതോടെയാണ് യാത്രയും പ്രയാസകരമായി മാറിയത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ റോഡിലെ ചെളിക്കെട്ടിൽ നിയന്ത്രണം വിട്ട് മറിയുന്നു. 
അടുക്കളമൂല മരുതിമൂട് ഭാഗത്തും കരവാളൂർ എൽപി സ്കൂളിനു മുന്നിലുമാണ് വലിയ കുഴികളുള്ളത്. മാസങ്ങൾക്ക‌ു മുമ്പ‌് റോഡ് തകർന്നിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ നടപടിയെടുത്തിട്ടില്ലെന്നാണ‌് നാട്ടുകാരുടെ പരാതി.  തൊളിക്കോട് ജങ്ഷനിലെ കുഴിയടയ്ക്കാൻ പഴയറോഡിന്റെ ടാറിങ് അവശിഷ്ടങ്ങൾ കൊണ്ടിട്ടത് വാഹനയാത്ര കൂടുതൽ ദുരിതത്തിലാക്കി.
പ്രധാന വാർത്തകൾ
 Top