03 August Tuesday

കോവിഡ്‌ കേന്ദ്രങ്ങളിൽ 
അക്ഷരസ്പർശമായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

ഡിവൈഎഫ്ഐ അക്ഷരസ്പർശം ലൈബ്രറി ജില്ലാതല ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റിന് പുസ്തകങ്ങൾ നൽകി 
എം മുകേഷ് എംഎൽഎ നിർവഹിക്കുന്നു

കൊല്ലം 
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പ്രഥമതല കോവിഡ്‌ ചികിത്സാകേന്ദ്രങ്ങളിലും ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലും അക്ഷരസ്പർശം ലൈബ്രറികൾ  ആരംഭിച്ചു. കൊല്ലം വെള്ളാപ്പള്ളി നടേശൻ നേഴ്സിങ് കോളേജിൽ ജില്ലാതല ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റിന് പുസ്തകങ്ങൾ നൽകി എം മുകേഷ് എംഎൽഎ നിർവഹിച്ചു. 
ചെറുകഥ, നോവൽ, കവിത, ലേഖനങ്ങൾ, പഠനങ്ങൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ട 300 പുസ്തകങ്ങൾ  ഉൾപ്പെടുന്ന ലൈബ്രറിയാണ് ആരംഭിച്ചത്. ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ അധ്യക്ഷനായി. സെക്രട്ടറി എസ് ആർ അരുൺബാബു സ്വാഗതം പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോം, ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ സുധീർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ഷബീർ, ജില്ലാ കമ്മിറ്റി അംഗം ദേവിക രാമചന്ദ്രൻ, കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ യു പവിത്ര എന്നിവർ പങ്കെടുത്തു. കൊല്ലം ബ്ലോക്ക് സെക്രട്ടറി നാസിമുദീൻ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top