06 August Friday

വെളിച്ചം കാത്ത്‌ അക്ഷരമുറ്റം

സ്വന്തം ലേഖകന്‍Updated: Sunday Jun 20, 2021

കൊല്ലം പബ്ലിക് ലൈബ്രറി

കൊല്ലം
നഗരത്തിന്റെ അക്ഷരമുറ്റത്ത് ആളനക്കം നിലച്ചിട്ട്‌ 15 മാസമാകുന്നു. 2020 മാർച്ചിലെ ലോക്ഡൗണിൽ അടച്ചുപൂട്ടിയ പബ്ലിക് ലൈബ്രറി രണ്ടാമത്തെ ലോക് ഡൗൺ കഴിഞ്ഞിട്ടും അടഞ്ഞു കിടക്കുന്നു. നാടക പഠനം മുതൽ പിഎസ്‌സി പരിശീലനം വരെ കലയും വായനയും പഠനവുമൊക്കെ നിറഞ്ഞുനിന്ന പബ്ലിക് ലൈബ്രറി അങ്കണം കരിയിലമൂടി കിടക്കുന്ന കാഴ്ച ഏതൊരു പുസ്തകപ്രേമിയുടേയും ഹൃദയം തകർക്കും. സോപാനം ഓഡിറ്റോറിയം, സരസ്വതി, സാവിത്രി കോൺഫറൻസ് ഹാളുകൾ, കോടികൾ മുടക്കി തയ്യാറാക്കിയ ആർട്ട്ഗ്യാലറി, ഓപ്പൺ എയർ ഓഡിറ്റോറിയമായ കളിത്തറ എന്നീ സാംസ്കാരിക വേദികൾ കലയുടെ  സ്പർശമേൽക്കാതെ വരണ്ടു കിടക്കുന്നു. കഴിഞ്ഞ വർഷം ലോക് ഡൗൺ ഇളവുകളിൽ ഗ്രന്ഥശാലകളും സാംസ്കാരിക സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനം തുടങ്ങിയപ്പോഴും പബ്ലിക് ലൈബ്രറി അടഞ്ഞു കിടന്നു. സ്ഥാപനം സ്ഥിരമായി തുറക്കാതെ അടച്ചുപൂട്ടി മറ്റ് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഗൂഢലക്ഷ്യം ഈ അടച്ചുപൂട്ടലിന് പിന്നിലുണ്ടോയെന്ന ആശങ്കയിലാണ്‌ നാട്‌. 
ജീവനക്കാരും അനിശ്ചിതത്വത്തിലാണ്‌. മലയാളം, ചരിത്ര പഠനം എന്നിവക്ക് യുജിസി അനുവദിച്ച പഠന ഗവേഷണ കേന്ദ്രം കൂടിയാണ് പബ്ലിക് ലൈബ്രറി. ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് 10 വർഷമായി. ഓണററി സെക്രട്ടറി കെ രവീന്ദ്രനാഥൻനായർ രോഗബാധിതനായതോടെയാണ്‌ പ്രവർത്തനം അവതാളത്തിലായത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top