17 July Wednesday

കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാരന‌ു പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

 

പത്തനാപുരം
നിയന്ത്രണംവിട്ട കാർ റോഡ് സൈഡിൽ ഇടിച്ച‌ുമറിഞ്ഞ് യാത്രക്കാരന‌ു പരിക്ക്. നെടുംപറമ്പ്- പാതിരിക്കൽ റോഡിൽ ഗവ. ആശുപത്രിക്കു മുമ്പിൽ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നെടുംപറമ്പ് കാരൂർ വീട്ടിൽ റോയി ഉമ്മനാണ് സാരമായി പരിക്കേറ്റത്. 
ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ‌്ച രാത്രി പത്തോടെയായിരുന്നു അപകടം. തലകീഴായി മറിഞ്ഞ കാറിൽനിന്ന് ദമ്പതികളെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. സമീപത്തുണ്ടായിരുന്ന ട്രാൻസ‌്ഫോർമറിൽ കാർ ഇടിക്കാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കാറിൽനിന്നു റോഡിലേക്ക് ഓയിൽ പടർന്ന‌ത‌് ഇരുചക്രവാഹനങ്ങൾക്ക‌് ഭീഷണിയായതിനെത്തുടർന്ന‌് ഗതാഗതം നിയന്ത്രിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് ആവണീശ്വരത്തുനിന്ന‌് ഫയർഫോഴ്‌സെത്തി ഓയിൽ പടർന്നത് നീക്കംചെയ്ത ശേഷം വാഹനങ്ങൾ കടത്തിവിട്ടു.
പ്രധാന വാർത്തകൾ
 Top