20 July Saturday

കൈ നിറയെ പുസ്തകങ്ങള്‍ വായനപക്ഷാചരണത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

 

കൊല്ലം
കൈ നിറയെ പുസ്തകങ്ങൾ വിതരണംചെയ്ത് വായനപക്ഷാചരണത്തിന്റെ ജില്ലാതല പരിപാടികൾക്ക് മങ്ങാട് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കം.  സ്‌കൂളിൽ വായനാ കോർണറിനും തുടക്കമായി. 
ജില്ലാ ഭരണകേന്ദ്രം, ലൈബ്രറി കൗൺസിൽ, പി എൻ പണിക്കർ ഫൗണ്ടേഷൻ, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ- ആൻഡ‌് പബ്ലിക് റിലേഷൻസ് വകുപ്പ്, സാക്ഷരതാ മിഷൻ, കുടുംബശ്രീ എന്നിവ ചേർന്നു സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്  പി കെ ഗോപൻ നിർവഹിച്ചു. 
 പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി എൻ ജയചന്ദ്രൻ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് വായനാ കോർണർ സമർപ്പിച്ചു. 
 ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം എസ് നാസർ വായനദിന സന്ദേശം നൽകി. പി എൻ പണിക്കർ ഫൗണ്ടേഷൻ ചീഫ് കോ–-ഓർഡിനേറ്റർ ജി ആർ കൃഷ്ണകുമാർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ എസ് ശ്രീകല , ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡി സുകേശൻ, കുടുംബശ്രീ ജില്ലാ കോ–-ഓർഡിനേറ്റർ എ ജി സന്തോഷ്, സാക്ഷരതാമിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ സി കെ പ്രദീപ് കുമാർ, പ്രിൻസിപ്പൽ എസ് ഉഷ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ജ്യോതി, ഹെഡ്മിസ്ട്രസ് കെ ഷീബ, പിടിഎ പ്രസിഡന്റ് എ ഡി അനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി അജോയ് തുടങ്ങിയവർ സംസാരിച്ചു. സെമിനാറുകൾ, പുസ്തകചർച്ചകൾ, പുസ്തക പ്രദർശനം, വായനക്കൂട്ടങ്ങൾ, ലഹരിവിരുദ്ധ സദസ്സുകൾ തുടങ്ങിയവ പക്ഷാചരണത്തിന്റെ ഭാഗമായി നടക്കും. 
ജൂലൈ ആറിന് പി എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജില്ലാതല ക്വിസ് മത്സരം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടത്തും.
പ്രധാന വാർത്തകൾ
 Top