07 July Thursday

കുന്നിക്കോട്ട് വേനൽത്തുമ്പികൾ 
കലാജാഥയ്ക്കു തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022
കുന്നിക്കോട്  
കുന്നിക്കോട് ഏരിയ ബാലസംഘം വേനൽത്തുമ്പികൾ കലാജാഥയ്ക്കു തുടക്കമായി. ജില്ലാ കൺവീനർ എം ശിവശങ്കരപ്പിള്ള ഉദ്‌ഘാടനംചെയ്തു. എൻ അശോകൻ അധ്യക്ഷനായി. കലാജാഥ വെള്ളി രാവിലെ ഒമ്പതിന് ചക്കുവരയ്ക്കൽ, പകൽ മൂന്നിന് സദാനന്ദപുരം എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് അഞ്ചിന് ചെങ്ങമനാട്ട്‌ സമാപിക്കും. ശനി രാവിലെ ഒമ്പതിന് ഇളമ്പൽ ജങ്‌ഷനിലും പകൽ മൂന്നിന് മേലില ക്ഷേത്രം ജങ്‌ഷനിലും വൈകിട്ട്‌ അഞ്ചിന് കുന്നിക്കോട്ടും എത്തുന്നതോടെ കലാജാഥ പര്യടനം സമാപിക്കും. 
ജില്ലാ പ്രസിഡന്റ്‌ രൂപാ ശിവപ്രസാദ്, സിപിഐ എം ഏരിയ സെക്രട്ടറി എസ് മുഹമ്മദ് അസ്ലം, പി ജി സജികുമാർ, മിർസ ആലപ്പാട്ട്, എസ് സുഹാനു, മേലില പഞ്ചായത്ത് പ്രസിഡന്റ്‌ താരാ സജികുമാർ, എസ് ഷാനവാസ്ഖാൻ, കെ ചന്ദ്രപ്രകാശ്, എ വാഹിദ്, എസ് ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു. എം അനോജ് കുമാർ സ്വാഗതവും എം നിസാം നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top