25 June Saturday

കടത്താൻ ശ്രമിച്ച കക്കാ വിത്ത് പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022
കൊല്ലം 
അഷ്ടമുടിക്കായലിൽ ദളവാപുരത്ത്‌ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച മല്ലി കക്ക (കക്കാവിത്ത്‌)പിടികൂടി. നീണ്ടകര പാലത്തിനു കിഴക്ക് മുതൽ ദളവാപുരം പാലം വരെയുള്ള ഭാഗങ്ങളിൽ ഫിഷറീസ്‌ അധികൃതർ നടത്തിയ പട്രോളിങ്ങിലാണ്‌ രാവിലെ 6.30ന് വള്ളം പിടികൂടിയത്‌. വള്ളവും എൻജിനും ഫിഷറീസ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്തു. വീടിനു സമീപത്തെ കായലിൽ വിത്തിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു മല്ലി കക്ക ശേഖരിച്ചത്‌. രണ്ടു വർഷമായി കായലിൽ മൂര (വിത്ത് വളരുന്നതിനുള്ള പ്രതലം) ഒരുങ്ങുന്നത് കുറവായിരുന്നു. എന്നാൽ, ഈ വർഷം മെയ് മുതൽ മൂര വീണിരുന്നു. ഇത് മനസ്സിലാക്കിയാണ്‌ ഇവർ വിത്ത്‌ ശേഖരണത്തിന്‌ ഇറങ്ങിയത്‌. ഫിഷറീസ് ഇൻസ്പെക്ടർ ലീന മേരി, ലൈഫ്ഗാർഡ് റോയ, ബോട്ട് ഡ്രൈവർ ജോസ്, മറൈൻ പൊലീസ് ഉദ്യോഗസ്ഥൻ യേശുദാസൻ എന്നിവർ പട്രോളിങ്ങിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top