08 July Wednesday

ഡെങ്കിപ്പനി പ്രതിരോധ പരിപാടിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020
അഞ്ചൽ
കൊതുക് നിവാരണ നശീകരണ പദ്ധതിയുടെ ഭാഗമായി ഡെങ്കിപ്പനി പ്രതിരോധ ബോധവൽക്കരണ പരിപാടിക്ക് കുളത്തൂപ്പുഴയിൽ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സാബുഎബ്രഹാം ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനിറോയി അധ്യക്ഷയായി. കുളത്തൂപ്പുഴ കമ്യൂണിറ്റി ആരോഗ്യകേന്ദ്രം ജെപിഎച്ച്എൻ ബിനിൽ, ആശാവർക്കർ ലേഖ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top