18 August Sunday

ബാലസംഘം ജെൻഡർ ന്യൂട്രൽ ഫുട്ബോൾ മത്സരം

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019
ചാത്തന്നൂർ
ഇ കെ നായനാർ സ്മരണ പുതുക്കി ബാലസംഘം സംഘടിപ്പിച്ച  ജെൻഡർ ന്യൂട്രൽ ഫുട്ബോൾ മത്സരത്തിന്റെ ചാത്തന്നൂർ ഏരിയാ ഉദ്ഘാടനം പൂതക്കുളം മിനിസ്റ്റേഡിയത്തിൽ നടന്നു.  ജില്ലാ സെക്രട്ടറി യു എസ‌് രാഹുൽ  ഉദ്ഘാടനംചെയ‌്തു. കാർത്തിക അധ്യക്ഷയായി. ഏരിയ സെക്രട്ടറി സിദ്ധാർഥ‌് സാജൻ, വില്ലേജ് കൺവീനർ സജീവ് , സിപിഐ എം ലോക്കൽ സെക്രട്ടറി ചന്ദ്രചൂഢൻ  എന്നിവർ സംസാരിച്ചു.
 നെടുങ്ങോലം വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച ടൂർണമെന്റ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം അജയൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി ജയലാൽ ഉണ്ണിത്താൻ, ബാലസംഘം വില്ലേജ് സെക്രട്ടറി യു എസ‌്  അഖിൽ, കൺവീനർ ജി സുരേഷ്, ആർ രഞ്ജിത്ത്, ജി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
 പരവൂർ വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ‌് ഏരിയ പ്രസിഡന്റ് നിരഞ്ജന സന്തോഷ് ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി സിദ്ധാർഥ‌് സാജൻ, മിഥുൻ, സുനിൽകുമാർ, ടി സി രാജു തുടങ്ങിയവർ സംസാരിച്ചു.പാരിപ്പള്ളി വില്ലേജ‌് കമ്മിറ്റി സംഘടിപ്പിച്ച നായനാർ അനുസ‌്മരണവും റാലിയും സിപിഐ എം ലോക്കൽകമ്മിറ്റി സെക്രട്ടറി അഡ്വ ആർ അനിൽകുമാർ ഉദ‌്ഘാടനം ചെയ‌്തു.
പ്രധാന വാർത്തകൾ
 Top