25 May Saturday

കെഎസ്ആർടിസി ഓഫീസ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019
പുനലൂർ
മണിയാർ–-വിളക്കുപാറ റൂട്ടിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് മുടങ്ങുന്നതിൽ പ്രതിഷേധിച്ച‌് എൽഡിഎഫ് അഷ്ടമംഗലം ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ പുനലൂർ കെഎസ്ആർടിസി ഓഫീസ് ഉപരോധിച്ചു. അഡ്വ. എസ് ശ്യാം, എസ് സുനിൽ, ബിജുകുമാർ, ഉദയൻപിള്ള, യോഹന്നാൻ കോശി, എം വിപിൻ, അജികുമാർ എന്നിവരുടെ നേതൃത്വം നൽകി. ചർച്ചയിൽ സർവീസ് മുടങ്ങില്ലെന്നും കൃത്യസമയം പാലിക്കുമെന്നും അധികൃതർ ഉറപ്പു നൽകിയതിനാൽ സമരം 
അവസാനിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top