25 May Saturday

ബാലഗോപാൽ കൊട്ടുകാട‌് മുസ്ലിം ജമാഅത്ത‌് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

 

ചവറ
കൊല്ലം പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ കൊട്ടുകാട് മുസ്ലിം ജമാഅത്ത് സന്ദർശിച്ച് വോട്ട‌് അഭ്യർഥിച്ചു.  വെള്ളിയാഴ‌്ച ഒന്നരയോടെ പ്രവർത്തകർക്കൊപ്പം  പള്ളിയിലെത്തിയ ബാലഗോപാൽ   ഇമാം അബ്ദുൽ റഹിം നിസാമിയിൽനിന്ന‌് അനുഗ്രഹം തേടി. തുടർന്ന് പ്രാർഥന കഴിഞ്ഞെത്തിയവരോട് വോട്ട് അഭ്യർഥിച്ചു.  
രാജ്യത്തെ മതേതരത്വം സംരക്ഷിക്കുന്നതിനും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനും ഇടതുപക്ഷം മുന്നിലുണ്ടാകുമെന്ന് ബാലഗോപാൽ അവർക്ക‌് ഉറപ്പുനൽകി. ആവേശകരമായ സ്വീകരണമാണ് വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സിപിഐ എം ഏരിയ സെക്രട്ടറി ടി മനോഹരൻ, സിപിഐ മണ്ഡലം സെക്രട്ടറി പി ബി രാജു, സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം ജി മുരളീധരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ രവീന്ദ്രൻ, എൻ വിക്രമക്കുറുപ്പ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top