04 April Saturday

യാത്രക്കാരിയെ ഇറക്കിവിട്ട ബസുകാർക്കെതിരെ നടപടിയുണ്ടാകും

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
ശാസ്താംകോട്ട 
മോഷണം നടന്നതായി പറഞ്ഞ വീട്ടമ്മയെ ഇറക്കിവിട്ട സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന്‌ മോട്ടോർവാഹന ഗതാഗത വകുപ്പ്‌. തികച്ചും മനുഷ്വത്വരഹിതമായ പ്രവർത്തനമാണ് ജീവനക്കാരിൽനിന്നും ഉണ്ടായത്. മോഷണം ജീവനക്കാരെ അറിയിച്ചപ്പോൾ കരഞ്ഞുകൊണ്ടുനിന്ന വീട്ടമ്മയെയും ബന്ധുവായ സ്ത്രീയെയും തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ട്‌ ബസ് യാത്ര തുടരുകയായിരുന്നു. കരുനാഗപ്പള്ളി–- ഭരണിക്കാവ് റൂട്ടിലോടുന്ന ആസാദ് ബസിൽനിന്നാണ് ഇറക്കിവിട്ടത്. മോഷ്ടാക്കൾ ബസിലുണ്ടെങ്കിൽ അവരെ രക്ഷപ്പെടുത്തുന്നതായിരുന്നു ബസ്‌ ജീവനക്കാരുടെ നടപടി. ജീവനക്കാരുടെ നടപടിയിൽ നാട്ടുകാരുടെ  പ്രതിഷേധം ശക്തമാണ്.  ജീവനക്കാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അന്വേഷിക്കുമെന്ന് പൊലീസും പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടക്ടർക്കെതിരെ നടപടിയെടുക്കുമെന്ന്‌ ജോയിന്റ് ആർടിഒയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top