01 April Wednesday

ഒഴിയുന്നില്ല ആശങ്ക; വേണ്ടത്‌ കർശന നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
കൊല്ലം
കല്ലുപാലം നിർമാണത്തിനിടെ ബുധനാഴ്‌ച മണ്ണിടിഞ്ഞ്‌ അപകടമുണ്ടായ സ്ഥലം കണ്ടാൽ ആരെയും ആശങ്കപ്പെടുത്തും. അപകടം ക്ഷണിച്ചുവരുത്തുംവിധമാണ്‌ കാര്യങ്ങൾ. 
ഉറപ്പില്ലാത്ത മണ്ണിടിഞ്ഞുകൊണ്ടിരിക്കുകയാണ്‌. പൂഴിമണ്ണാണിത്‌. വ്യാപാരസ്ഥാപനങ്ങളിൽ വാഹനങ്ങൾ വന്നുപോകുമ്പോഴും മണ്ണിടിയുന്നു. കൊല്ലം തോടിനു കുറുകെയാണ്‌ പാലം നിർമാണം. ഒരു വശത്ത്‌ ചാമക്കട റോഡ്‌. മറുഭാഗത്ത്‌ ബീച്ച്‌, കലക്ടറേറ്റ്‌  റോഡുകളും. പാലം നിർമാണത്തിനായി താഴ്‌ചയിൽ മണ്ണെടുത്തിട്ടിരിക്കുകയാണ്‌. അടിമണ്ണിടിഞ്ഞ്‌ റോഡുകൾ നിലം പൊത്താറായ അവസ്ഥ. ഇരുവശത്തും അപകടം പതിയിരിക്കുന്ന കടകളുമുണ്ട്‌. ഇവ മാറ്റണമെന്ന്‌ കരാറുകാരും ഉൾനാടൻ ജലഗതാഗത വകുപ്പും കൊല്ലം തഹസിൽദാരോട്‌  ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. 
പാലം പണി തുടങ്ങി മാസങ്ങൾ ആയിട്ടും പുരോഗതിയില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പലവട്ടം ഇടപെട്ടിട്ടും വേഗതയില്ല. 
പാലം പണിക്കു തടസ്സമായ കേബിൾ മാറ്റിസ്ഥാപിക്കാൻ ബിഎസ്‌എൻഎല്ലും നടപടി വൈകിപ്പിക്കുകയാണ്‌. കെഎസ്‌ഇബിയും ജല അതോറിറ്റിയും ലൈനും പൈപ്പും മാറ്റിക്കൊടുത്തു.
പ്രധാന വാർത്തകൾ
 Top