അഞ്ചൽ
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. പുത്തയം റംസിം മൻസിലിൽ റംസിം (27)നെയാണ് അഞ്ചൽ പൊലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. പെൺകുട്ടിയെ വീട്ടിനുള്ളിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
തുടർന്ന് അച്ഛനമ്മമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രണയം നടിച്ച് റംസിം പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നും സ്വർണാഭരണങ്ങൾ വാങ്ങി വിറ്റതായും പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അഞ്ചൽ സിഐ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..