27 February Thursday

സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 2പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

പിടിയിലായ പ്രതികൾ

അഞ്ചൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയവഴി സൗഹൃദം സ്ഥാപിച്ച്‌ പീഡിപ്പിച്ചകേസിലെ രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു.കൊല്ലം കിളികൊല്ലൂർ സ്വദേശി അൽ അമൽ, ചവറ കൊറ്റങ്കര സ്വദേശി മുഹമ്മദ്‌ നബീൽ എന്നിവരാണ് പിടിയിലായത്. 
ഇതേ കേസിലെ രണ്ടു പ്രതികൾ  നേരത്തെ പിടിയിലായിരുന്നു.  ഒരുമാസത്തിനു മുമ്പ് പെൺകുട്ടിയെ കാണാതായിരുന്നതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ പെൺകുട്ടി തിരികെ വീട്ടിൽ എത്തി. തുടർന്ന് അഞ്ചൽ സിഐയുടെ നേതൃത്വത്തിൽ  പെൺകുട്ടിയോട്‌ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ കൂടി  പ്രതികൾ സൗഹൃദം നടിച്ചു പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു വരികയായിരുന്നു. പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ  കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.അഞ്ചൽ സിഐ സുധീറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top