03 December Tuesday

എംഡിഎംഎയുമായി 2പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024
പുനലൂർ 
പുനലൂർ സർക്കിൾ എക്സെസിന്റെ പരിശോധനയിൽ എംഡിഎംഎയുമായി രണ്ടുപേരെ പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ഇടമൺ 34 ഭാഗത്ത്‌ നടത്തിയ പരിശോധനയിലാണ്‌ പ്രതികളെ പിടികൂടിയത്‌. വാളക്കോട് പുതുപ്പടപ്പ് വിജയവിലാസം വീട്ടിൽ വിഷ്ണു വിജയൻ (26), കാഞ്ഞിരമല തൗഫീക്ക് മൻസിലിൽ മുഹമ്മദ് തൗഫീക്ക് (26)എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷമീർഖാനോടൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷിഹാബുദീൻ, പ്രിവന്റീവ് ഓഫീസർ റെജിമോൻ, സിവിൽ എക്‌സൈസ് ഓഫീസർ മാത്യൂ പോൾ, അഞ്ചൽ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരായ സിവിൽ എക്‌സൈസ് ഓഫീസർ രാഹുൽ, ഷിബിൻ അസീസ്, ദീപ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top