30 October Friday

ശക്തികുളങ്ങര, നീണ്ടകര, തങ്കശേരി ഹാർബര്‍ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
കൊല്ലം
ശക്തികുളങ്ങര, നീണ്ടകര, തങ്കശേരി ഫിഷിങ്‌ ഹാർബറുകൾ 25ന് പകൽ 12വരെ തുറന്ന് പ്രവർത്തിക്കാൻ താല്‍ക്കാലിക അനുമതി നൽകി കലക്ർ ഉത്തരവായി. എല്ലാ യാനങ്ങളും മത്സ്യത്തൊഴിലാളികളും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്റ്റർ ചെയ്യാത്ത ഒരു മത്സ്യബന്ധന യാനത്തെയും മത്സ്യത്തൊഴിലാളികളെയും കടലിൽ പോകാൻ അനുവദിക്കില്ല. ഒറ്റ, ഇരട്ട അക്ക നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ ഹാർബറുകളിൽനിന്ന്‌ നിശ്ചിത ദിവസങ്ങളിൽ യാനങ്ങളെ കടലിൽ പോകാൻ അനുവദിക്കൂ. നിലവിൽ കടലിൽ കിടക്കുന്ന യാനങ്ങളുടെ ഉടമകൾ അക്കാര്യം രേഖാമൂലം സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവന കൊല്ലം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ/ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കണം. നീണ്ടകര പോർട്ട് വാർഫിൽ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രത്തിൽനിന്ന് പുതുതായി പാസ് വാങ്ങി മാത്രമേ രണ്ട് ഹാർബറുകളിൽ നിന്ന് യാനങ്ങളെ പുറപ്പെടുവാൻ അനുവദിക്കൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top