13 November Wednesday

പൈപ്പ് പൊട്ടി ദേശീയപാതയിൽ ഗതാഗത തടസ്സം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
 
കുന്നിക്കോട്   
ശുദ്ധജല വിതരണ പൈപ്പ് പൊട്ടി കൊല്ലം–-തേനി ദേശീയപാതയിൽ ഒരു മണിക്കൂര്‍ ഗതാഗതം മുടങ്ങി. കുന്നിക്കോട് കെഎംകെ അശുപത്രിക്കു സമീപമാണ് പൈപ്പ് പൊട്ടിത്തെറിച്ചത്. എട്ട്‌ അടി ഉയരത്തിൽ വെള്ളം ചീറ്റി ഉയർന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചു. ഇളമ്പൽ ആരംപുന്നയിൽനിന്ന് ശുദ്ധീകരിക്കപ്പെടുന്ന വെള്ളം കുണ്ടറയിൽ എത്തിക്കുന്ന പൈപ്പാണ് മർദം താങ്ങാനാകാതെ പൊട്ടിയത്. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ഇതിനിടെ എക്സിക്യൂട്ടീവ് എൻജിനിയറുടെ നിർദേശത്തിൽ പമ്പിങ്‌ നിർത്തിവച്ചു. 
ഇടക്കാലത്ത് ഇവിടെ സമാനസംഭവം ഉണ്ടായെങ്കിലും അറ്റകുറ്റപണി നടത്തി പമ്പിങ്‌ തുടർന്നിരുന്നു.
പ്രധാന വാർത്തകൾ
 Top