13 November Wednesday

കിഴക്കൻ മേഖലയിൽ വ്യാപക കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
കടയ്ക്കൽ 
കനത്തമഴയെ തുടർന്ന് കിഴക്കൻ മേഖലയിൽ വ്യാപക കൃഷി നാശം. കടയ്ക്കൽ പഞ്ചായത്തിലെ എറ്റിൻകടവ്, വളവുംതെങ്ങ്, അഞ്ചുമുക്ക്, മാർക്കറ്റ് ജങ്‌ഷൻ, ഗോവിന്ദമംഗലം, വടക്കേവയൽ, കുറ്റിക്കാട് മേഖലകളിലാണ് കൃഷിനാശമുണ്ടായത്. നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി. കനത്ത മഴയിൽ ഏലാത്തോടുകൾ കരകവിഞ്ഞാണ്‌ പാടങ്ങൾ മുങ്ങിയത്. കടയ്ക്കൽ പട്ടണത്തിന് സമീപമുള്ള സർക്കാർ വിത്തുൽപ്പാദക കേന്ദ്രത്തിന്റെ നെൽപ്പാടങ്ങളിലും വെള്ളം കയറി. പഞ്ചായത്ത് പബ്ലിക് സ്റ്റേഡിയത്തോട് ചേർന്നുള്ള പ്രദേശത്തെ സീഡ്ഫാം വക വയലുകളിലാണ് വ്യാപക കൃഷിനാശമുണ്ടായത്.
കൊയ്ത്തിന് പാകമായ വയലുകളായിരുന്നു ഇവ. കടയ്ക്കൽ - അഞ്ചൽ റോഡിൽ കുറ്റിക്കാട്, വടക്കേവയൽ, ഫാങ്കോ ജങ്‌ഷൻ മേഖലകളിൽ മഴയെ തുടർന്ന് റോഡും തോടും ഒന്നായി. 
നിലംനികത്തൽ മൂലം ഏലാത്തോടുകൾ നശിച്ചത്‌ ചെറിയ മഴയിൽ പോലും റോഡ് തോടാകുന്ന നിലയിലായി. വെള്ളിയാഴ്ച ഉച്ചമുതൽ പെയ്ത മഴയിൽ ടൗൺ ഹാൾ ജങ്‌ഷനിലെ ബഡ്സ് സ്കൂളും വെള്ളത്തിലായി. മഴ കനത്താൽ ചന്തമുക്കിലെ കുട്ടികളുടെ പാർക്ക് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാണ്.മഴയിലും  ഇടിമിന്നലിലും വ്യാപക നാശം
ചടയമം​ഗലം
മഴയിലും ഇടിമിന്നലിലും ​വെട്ടുവഴിഭാ​ഗത്ത് വ്യാപക നാശനഷ്ടം.  ബാബുസ​ദനത്തിൽ മുരളീധരൻപിള്ളയുടെ വീടിന്റെ  അടുക്കളഭാ​ഗത്തെ ഭിത്തി ഇടിമിന്നലിൽ തകർന്നു. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നതിനാൽ ദുരന്തം ഒഴിവായി.   മിനി ഭവനത്തിൽ ലീലയുടെ വീടിന്റെ  ​ഭിത്തികളും വീണ്ടുകീറി.  ചരുവിള വീട്ടിൽ പുഷ്പൻ, രമണി വിലാസത്തിൽ ​ഗോപിനാഥൻപിള്ള എത്തിവരുടെ വീടുകൾക്കും ഇടിയേറ്റു. ഈ ഭാ​ഗത്തെ മിക്കവീടുകളിലെയും വയറിങ്‌ കത്തിക്കരിയുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top