13 November Wednesday

മരമടികണ്ടും ഞാറുനട്ടും വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
എഴുകോൺ
കാളക്കൂറ്റൻമാർ കണ്ടത്തിലെ ചേറ് തെറിപ്പിച്ചു പായുന്ന മരമടി ആസ്വാദിച്ചും ഞാറ്റുപാട്ടിന്റെ താളത്തിൽ ഞാറുനട്ടും വിദ്യാർഥികൾ കൃഷി സംസ്കാരത്തെ തൊട്ടറിഞ്ഞു. പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി ഓടനാവട്ടം കെആർജിപിഎം സ്കൂൾ വിദ്യാർഥികളാണ് പാടത്തെത്തി കൃഷിരീതികൾ മനസ്സിലാക്കിയത്. 
കുടവട്ടൂർ ഏലായിലാണ് കുട്ടികൾക്ക് ആവേശംപകർന്ന മരമടിയും ഞാറുനടീലും നടന്നത്. കുടവട്ടൂർ ഏലാ വികസനസമിതി, സേഫ് കൊല്ലം, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, വെളിയം പഞ്ചായത്ത്, എൻഎസ്എസ്, സ്കൗട്ട്സ്‌ യൂണിറ്റുകൾ എന്നിവയുടെ കൂട്ടായ്മയിലാണ് പരിപാടി സംഘടിപ്പിച്ചത്. 
സ്കൂളിലെ കാർഷിക ക്ലബ് ഉദ്ഘാടനവും കാർഷികമേളയും നടന്നു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാർ ഞാറുനട്ട് പരിപാടി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ആർ പ്രേമചന്ദ്രൻ അധ്യക്ഷനായി. 
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എൽ ബാലഗോപാൽ, പഞ്ചായത്ത്അം​ഗം കെ രമണി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലൂയിസ് മാത്യൂ, കൃഷി ഓഫീസർ സ്നേഹ എസ് മോഹൻ, എച്ച്എം വി കെ ഗോപാലകൃഷ്ണപിള്ള, പ്രിൻസിപ്പൽ ആർ എസ് ജയലേഖ, ഏലാ സമിതി പ്രസിഡന്റ് ഗോപിനാഥപിള്ള എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top