01 December Thursday

പികെഎസ് പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

യുപിയിലെ ദളിത് പെൺകുട്ടികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പികെഎസ് കുണ്ടറയിൽ സംഘടിപ്പിച്ച 
പ്രതിഷേധം ജില്ലാ സെക്രട്ടറി ജി സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം 
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറയിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം ജില്ലാ സെക്രട്ടറി ജി സുന്ദരേശൻ ഉദ്ഘാടനംചെയ്തു. സി തങ്കപ്പൻ, ഗോപിലാൽ, എൻ എസ് ശാന്തകുമാർ, ചന്ദ്രബാബു, കെ സരോജിനി, എൻ കെ ചന്ദ്രൻ, എൽ അനിൽ എന്നിവർ സംസാരിച്ചു. ആർ രതീഷ് അധ്യക്ഷനായി. ബിജു ഹരിദാസ് സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top