29 October Thursday

കുളക്കടയിൽ 40 കുടുംബങ്ങൾക്ക് പാർപ്പിടം

സ്വന്തം ലേഖകൻUpdated: Saturday Sep 19, 2020
കൊട്ടാരക്കര
കുളക്കടയിൽ ലൈഫിന്റെ തണലിൽ വീടെന്ന സ്വപ്നം പൂവണിയുന്നത്‌ 40 കുടുംബങ്ങൾക്ക്. സംസ്ഥാന സർക്കാരിന്റെ ഭവനപദ്ധതി പ്രകാരമാണ് ഭൂരഹിത ഭവനരഹിതർക്കായി പാർപ്പിടസമുച്ചയം ഉയരുന്നത്. ശിലാസ്ഥാപനം ശനിയാഴ്‌ച പകൽ 12ന് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നിർവഹിക്കും. പി അയിഷാപോറ്റി എംഎൽഎ അധ്യക്ഷയാകും. 
ആധുനിക സൗകര്യങ്ങളോട് കൂടിയ ഫ്ലാറ്റുകളാണ് നിർമിക്കുക. ഇതിനായി 1.66 ഏക്കർ സ്ഥലം പൂവറ്റൂർ പടിഞ്ഞാറ് ആലിൻകുന്നിൽ കാവിൽ ക്ഷേത്രത്തിന് സമീപം പഞ്ചായത്ത് വാങ്ങി. 49,72,000 രൂപ മുടക്കിയാണ് പഞ്ചായത്ത് സ്ഥലംവാങ്ങിയത്. ഭവന സമുച്ചയങ്ങൾക്ക് പുറമേ പഞ്ചായത്തിന്റെ മറ്റു പല പദ്ധതികളും ഒരു കുടക്കീഴിൽ നടപ്പാക്കാനാണ് ഇത്രയും സ്ഥലം കണ്ടെത്തിയത്. 
വരും കാലങ്ങളിൽ ഉണ്ടാകാവുന്ന അപേക്ഷകർക്കും മാനദണ്ഡങ്ങൾ പാലിച്ച് വീടൊരുക്കാനുള്ള സംവിധാനത്തോടു കൂടിയായിരിക്കും കെട്ടിടം നിർമിക്കുക. 
കുടിവെള്ള പദ്ധതി, കളിസ്ഥലം തുടങ്ങിയ സംവിധാനങ്ങളും ഭവനസമുച്ചയത്തോടൊപ്പമുണ്ടാകും. പകൽവീട്, ബഡ്‌സ് സ്‌കൂൾ തുടങ്ങിയവയും ആരംഭിക്കും. സ്ഥലസൗകര്യത്തിന്റെ അടിസ്ഥാനത്തിൽ സാംസ്‌കാരിക നിലയം ഉൾപ്പെടെയുള്ളവയും സജ്ജമാക്കും. സംസ്ഥാന ഭവനനിർമാണ ബോർഡിനാണ് നിർമാണച്ചുമതല. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top