18 September Wednesday

വലവീശാൻ എത്തിയയാളെ വെട്ടിവീഴ്‌ത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
കൊട്ടിയം
ഒറ്റപ്ലാമൂട് കടവിനു സമീപം വലവീശാനെത്തിയ ആൾക്ക്‌ വെട്ടേറ്റു. ഒറ്റപ്ലാമൂട് കിടങ്ങിൽ കിഴക്കതിൽ കുഞ്ഞുമോനാണ് വെട്ടേറ്റത്. മുതുകിലും പിൻ കഴുത്തിലും ആഴത്തിൽ മുറിവേറ്റ കുഞ്ഞുമോനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്ന്‌ ആശുപത്രി അധികൃതർ പറഞ്ഞു.
ഞായറാഴ്‌ച വൈകിട്ട് അഞ്ചിന് വലവീശി തിരികെ പോകാൻ ശ്രമിക്കവെ പിന്നിലൂടെ വന്നവർ  വെട്ടിവീഴ്ത്തുകയായിരുന്നു. ഒറ്റപ്ലാമൂട് സ്വദേശികളായ വിജയൻ (മണല് വിജയൻ), ബിനു എന്നിവരാണ് അക്രമിച്ചതെന്ന്‌ കുഞ്ഞുമോൻ പറഞ്ഞു. 
വിജയന്റെ വള്ളം കാണാനില്ലെന്ന് കാട്ടി കഴിഞ്ഞയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വള്ളം മോഷ്ടിച്ചത്‌ കുഞ്ഞുമോന്റെ മകൻ ജാക്സൺ ആണെന്ന് ഇവർ പറയുന്നു. എന്നാൽ, ജാക്സൺ കഴിഞ്ഞയാഴ്‌ച വിദേശത്ത് നിന്നെത്തിയതേയുള്ളൂ എന്ന് കുഞ്ഞുമോനും പറയുന്നു. പിന്നീട് പൊലീസ് വള്ളം കണ്ടെത്തി കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികൾ തന്നെ ഒളിപ്പിച്ചിരുന്ന വള്ളം പൊലീസിന് കാട്ടിക്കൊടുത്തത്‌ കുഞ്ഞുമോനാണെന്ന് പറഞ്ഞ് കഴിഞ്ഞദിവസം വാക്കേറ്റമുണ്ടായിരുന്നു.  ഇതിന്റെ തുടർച്ചയാണ് ആക്രമണം എന്നാണ്‌ കരുതുന്നത്‌.
പ്രധാന വാർത്തകൾ
 Top