17 September Tuesday
ആളുമാറിയെന്നു സംശയം

വീട്ടിൽനിന്ന്‌ വിളിച്ചിറക്കി യുവാവിനെ വെട്ടി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

നൗഷാദ്‌ ആശുപത്രിയിൽ

കരുനാഗപ്പള്ളി
ബൈക്കിലെത്തിയ നാലംഗസംഘം യുവാവിനെ വീട്ടിൽനിന്ന്‌ വിളിച്ചിറക്കി വെട്ടി. ക്ലാപ്പന ഇടപ്പുരയിൽ കോട്ടയ്‌ക്കപ്പുറം നൗഷാദി (28)നാണ്‌ വെട്ടേറ്റത്‌. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളുമാറി വെട്ടിയതാണെന്നാണ്‌ കരുതുന്നത്‌. 
സംസാരിക്കാനെന്ന വ്യാജേന ഒരാൾ നൗഷാദിനെ ഇരുട്ടുള്ള ഭാ​ഗത്തേക്ക് വിളിച്ചുകൊണ്ടുപോയി വെട്ടുകയായിരുന്നു. നെഞ്ചിലും കൈയ്ക്കുമാണ്‌ വെട്ടേറ്റത്‌.  രണ്ടുദിവസംമുമ്പ്‌ നൗഷാദിന്റെ അയൽവീട്ടിൽ ഓച്ചിറ സ്വദേശിയായ യുവാവ് വന്ന് പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. തുടർന്ന് യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ഉപദ്രവിച്ചതായി പറയപ്പെടുന്നു. ഇതിനു പ്രതികാരം ചെയ്യാൻ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത സംഘം വീട് മാറി നൗഷാദിനെ ആക്രമിച്ചെന്നാണ് കരുതുന്നത്. നൗഷാദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക്‌ വിധേയനാക്കി. പ്രതികൾക്കായി കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രധാന വാർത്തകൾ
 Top