18 September Wednesday
സംഘത്തലവൻ കാവനാട്‌ സ്വദേശി

പണംതട്ടിപ്പ്‌ സംഘത്തെക്കുറിച്ച്‌ അന്വേഷണം വ്യാപിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
കൊല്ലം
ദേശീയ കുറ്റാന്വേഷണ ബ്യൂറോ  (എൻസിഐബി) ഉദ്യോഗസ്ഥരെന്ന വ്യാജേന  പണം തട്ടാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായ കാവനാട്‌ സ്വദേശി  ഉൾപ്പെട്ട  തട്ടിപ്പുസംഘത്തെക്കുറിച്ച്‌ പൊലീസ്‌  അന്വേഷണം വ്യാപിപ്പിക്കുന്നു. കൊല്ലം കാവനാട്‌  കുയിലാട്‌ സ്വദേശി സാംപീറ്ററാ (53)ണ്‌ മംഗളൂരുവിൽ അറസ്റ്റിലായത്‌. 
സംഘത്തലവനായ ഇയാൾ  മണിപ്പാൽ എൻഡ്‌പോയിന്റ്‌ മാണ്ഡോവി റസിഡൻസിയിൽ താമസിക്കുകയായിരുന്നു. മംഗളൂരു ഫൾനീറിലെ ഹോട്ടൽ വ്യവസായി എസ്‌ എ കെ അബ്‌ദുൽ ലത്തീഫ്‌ (59), മംഗളൂരു കുളൂരിലെ ജി മൊയ്‌തീൻ(70), വിരാജ്‌പേട്ട കാക്കൂട്ടപുരം നൽകേരി സ്വദേശിയും ബംഗളൂരു സൗത്ത്‌ കെ സി പുണബ്ബ തൂതഗണിയിൽ താമസക്കാരനായ  ചിന്നപ്പ (38), ബംഗളൂരു യലഹങ്ക നെഹ്‌റു നഗർ സുരഭി ലേ ഔട്ടിൽ മടിക്കേരി സിദ്ദാപുര അരേക്കള സ്വദേശി ടി കെ ബൊപ്പണ്ണ,(33), ബംഗളൂരു സൗത്ത്‌ നീലസാന്ദ്ര നട്‌സ്‌ട്രീറ്റില മദൻ (41), കനകപുര വെള്ളികാമ്മ ദേവസ്ഥാനത്തിന്‌ സമീപത്തെ സുനിൽ രാജു(35), ഉത്തഹള്ളി ഗൗഡനപാള്യയിലെ കോതണ്ഡരാമ(35), എന്നിവരാണ്‌ പിടിയിലായ 
മറ്റുള്ളവർ.  
ദേശീയപാത 66ൽ മംഗളൂരു പമ്പുവെല്ലിലെ ഹോട്ടലിൽനിന്നാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌. എൻസിഐബി എന്ന ബോർഡ്‌ പതിച്ച വാഹനം, വ്യാജ തിരിച്ചറിയിൽ കാർഡുകൾ, ലാപ്‌ടോപ്പ്‌, മൊബൈൽ ഫോണുകൾ, ഒരു റിവോൾവർ, എട്ട്‌ വെടിയുണ്ടകൾ, വോയ്‌സ്‌ റെക്കോർഡർ എന്നിവയും ഇവരിൽനിന്ന്‌ പിടിച്ചെടുത്തു. സംഘത്തലവനായ സാം പീറ്ററിന്‌ കൊൽ്ക്കത്തയിലും ഭുവനേശ്വറിലും ബന്ധങ്ങളുണ്ട്‌. ഉത്തർപ്രദേശിലെ ഗോണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഇതര സംഘടനയായ എൻസിഐബിയുമായി പ്രതികൾക്ക്‌ ബന്ധമുണ്ടോ എന്ന്‌ അന്വേഷിച്ചുവരികയാണ്‌. സംഘവുമായി ബന്ധമുള്ള ലത്തീഫ്‌, ചെറിയാൻ എന്നിവർക്കായി പൊലീസ്‌ 
വലവീശിക്കഴിഞ്ഞു.
പ്രധാന വാർത്തകൾ
 Top