20 September Friday

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

സുനിൽ

അഞ്ചൽ 
യുവാക്കളെ തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ  പ്രതിയെ ഏരൂർ പൊലീസ് അറസ്റ്റ്‌ ചെയ്തു. ആലഞ്ചേരി തൊണ്ടിയറ അഭിലാഷ് ഭവനിൽ വേണു, തെക്കേവയൽ സ്വദേശി മണികണ്ഠൻ എന്നിവരെ  കൊല്ലാൻ ശ്രമിച്ചതിന്‌ ഏരൂർ സുനിൽ വിലാസത്തിൽ സുനിലി (37) നെയാണ്‌ പിടികൂടിയത്‌. 
പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ  ചികിത്സയിലാണ്. രണ്ടുവർഷം മുമ്പ് അഞ്ചൽ ചീപ്പുവയൽ അങ്കണവാടിയിലെ  തിണ്ണയിൽ കിടന്നുറങ്ങിയ അഞ്ചൽ സ്വദേശി ഗോപിയെ  കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് 
സുനിൽ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top