17 October Thursday

വീട്ടമ്മയ‌്ക്ക‌് എച്ച‌് 1 എൻ 1

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 

കൊല്ലം
സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ വീട്ടമ്മയ്ക്ക‌് എച്ച്1 എൻ 1. വെട്ടിക്കവല സ്വദേശിനിയിലാണ‌് വൈറസ് കണ്ടെത്തിയതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. വിവരമറിഞ്ഞ് എത്തിയ ആരോഗ്യവകുപ്പ് അധികൃതർ രോഗിയുടെ ബന്ധുക്കൾക്കും അയൽവാസികൾക്കും പ്രതിരോധ മരുന്നു നൽകി. 
ഏഴുദിവസം മുമ്പാണ‌് ഇവരിൽ  പനിലക്ഷണം കണ്ടത്. ചെങ്ങമനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസിച്ചെങ്കിലും ശമനം കാണാഞ്ഞ് വിദഗ്ധ ചികിത്സയ്ക്കായി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. 
രോഗലക്ഷണം കണ്ടുള്ള സംശയത്താലാണ് പരിശോധന  നടത്തിയത്‌. ഇവരുടെ  മകളും പനി പിടിപ്പെട്ട‌്  ചെങ്ങമനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. 
പഞ്ചായത്തിലെ ആരോഗ്യവകുപ്പ് പ്രവർത്തകർ ലഘുലേഖകൾ നൽകി പ്രദേശത്ത് ബോധവൽക്കരണം ആരംഭിച്ചു. 
പ്രധാന വാർത്തകൾ
 Top