17 October Thursday

മത്സ്യത്തൊഴിലാളികൾ മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ഹെഡ് പോസ്റ്റ‌്ഓഫീസ‌ിനു മുന്നിൽ നടത്തിയ ധർണ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ‌്ഘാടനംചെയ്യുന്നു

 

കൊല്ലം
മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ഹെഡ് പോസ്റ്റ‌് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മണ്ണെണ്ണയ‌്ക്കും ഡീസലിനും സബ്സിഡി നൽകുക,  വെട്ടിക്കുറച്ച കേന്ദ്രവിഹിതം പുനഃസ്ഥാപിക്കുക, മത്സ്യത്തൊഴിലാളികമൾക്കുള്ള   ഭവനപദ്ധതിയുടെയും പഞ്ഞമാസ സമാശ്വാസ പദ്ധതിയുടെയും കേന്ദ്രവിഹിതം  പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.  
 സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ‌്ഘാടനംചെയ്തു.  യൂണിയൻ ജില്ലാ പ്രസിഡന്റ‌്  എച്ച് ബേസിൽലാൽ അധ്യക്ഷനായി.  സെക്രട്ടറി എ അനിരുദ്ധൻ സ്വാഗതം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ടി മനോഹരൻ, ജി രാജദാസ്,  യൂണിയൻ നേതാക്കളായ പി ആർ രജിത്ത്, ടോംസൻ, യേശുദാസ് എള്ളുവിള, മത്യാസ് അഗസ്റ്റിൻ, ബി വേണു, ബിജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top