04 August Wednesday

ഇന്ധനക്കൊള്ളയ്‌ക്കെതിരെ 
സഹകരണ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

 കൊല്ലം 

ഇന്ധനവില വർധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രനയത്തിനെതിരെ സഹകരണ ജീവനക്കാർ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധിച്ചു. കേരള കോ –-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു സമരം.
കൊല്ലം ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ  ജില്ലാ സെക്രട്ടറി എ പ്രദീപ്‌ ഉദ്‌ഘാടനംചെയ്‌തു. വി ബിനുദാസ്‌, എ എസ്‌ മനോജ്‌, പി ജെ അനിൽകുമാർ, രാജേഷ്‌, മുബാഷ്‌, ശാന്തി എന്നിവർ സംസാരിച്ചു. 
കരുനാഗപ്പള്ളിയിൽ  ജില്ലാ എക്‌സിക്യൂട്ടിവ്‌ അംഗം മിനികുമാരി ഉദ്‌ഘാടനംചെയ്‌തു. രാധാകൃഷ്‌ണൻ, ഹരികുമാർ, ലോകാനന്ദൻ എന്നിവർ സംസാരിച്ചു. ശാസ്‌താംകോട്ടയിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ ഷാനവാസ്‌ ഉദ്‌ഘാടനംചെയ്‌തു. ടി ഗോപാലകൃഷ്‌ണൻ, അജേഷ്‌ എന്നിവർ സംസാരിച്ചു. തേവലക്കരയിൽ വി വി രേണുനാഥ്‌ ഉദ്‌ഘാടനംചെയ്‌തു. രഞ്ജിത്, പ്രമോദ്‌, ഡി സുനിൽ, ശിവൻകുട്ടി, ഗംഗാദേവി എന്നിവർ സംസാരിച്ചു. 
കല്ലുവാതുക്കലിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ സേതുമാധവനും ചാത്തന്നൂരിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം ആർ ഗോപാലകൃഷ്‌ണനും പരവൂരിൽ  ശ്രീലാലും പൂതക്കുളത്ത്‌ യൂണിയൻ ഏരിയ പ്രസിഡന്റ്‌ പ്രദീപും  ഉദ്‌ഘാടനംചെയ്‌തു. സി പ്രസാദ്‌, വി വിനോദ്‌, ജെ രാജി, വിനോദ്‌, ഉദാമണി എന്നിവർ സംസാരിച്ചു. പെരുമ്പുഴയിൽ യൂണിയൻ ഏരിയ സെക്രട്ടറി ഡി ദിനേശ്‌കുമാർ ഉദ്‌ഘാടനംചെയ്‌തു. ബി പ്രമോദ്‌, എ കെ ഷാജി എന്നിവർ സംസാരിച്ചു.
യൂണിയൻ എൻ എസ്‌ ആശുപത്രി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പാലത്തറയിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി എ പ്രദീപ്‌ ഉദ്‌ഘാടനംചെയ്‌തു. പി ഷിബു, ആർ വർഷ, നിജിൻ, ബിജു, സത്യൻ, അനിത, അനുരൂപ്‌ എന്നിവർ സംസാരിച്ചു. 
ചടയമംഗലത്ത്‌  ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി സുരേഷ്‌ബാബു ഉദ്‌ഘാടനംചെയ്‌തു. ജോയി, രാധാകൃഷ്‌ണൻ, പ്രേമൻ എന്നിവർ സംസാരിച്ചു. അഞ്ചലിൽ പി അനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. രത്നാകരൻ, പുഷ്‌പനാഥൻ എന്നിവർ സംസാരിച്ചു. കടയ്‌ക്കലിൽ സംസ്ഥാന കമ്മിറ്റി അംഗം എൽ ഷൈലജകുമാരി ഉദ്‌ഘാടനംചെയ്‌തു. വി അജയകുമാർ, മണിലാൽ, റാഫി എന്നിവർ സംസാരിച്ചു. പുനലൂരിൽ  അഡ്വ. വി എസ്‌ ചെറിയാൻ ഉദ്‌ഘാടനംചെയ്‌തു. മുരുകൻ, തങ്കച്ചൻ എന്നിവർ സംസാരിച്ചു.
എഴുകോണിൽ  എം എസ്‌ ശ്രീകുമാർ ഉദ്‌ഘാടനംചെയ്‌തു. കെ ഓമനക്കുട്ടൻ, ജെ സുനിൽകുമാർ എന്നിവർ സംസാരിച്ചു. പത്തനാപുരത്ത്‌ സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ ഉദ്‌ഘാടനംചെയ്‌തു. സുരേന്ദ്രൻപിള്ള, വീണ, ശ്രീകല, ബിനു ഡാനിയൽ, അബ്‌ദുൽ സലാം എന്നിവർ സംസാരിച്ചു. കൊട്ടാരക്കരയിൽ  ജില്ലാ പ്രസിഡന്റ്‌ എസ്‌ ഗോപകുമാർ ഉദ്‌ഘാടനംചെയ്‌തു. ജി രാജു, വി ദിനേശ്‌, സന്തോഷ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top