19 October Saturday

അടുക്കളയിലെ സിലണ്ടറിൽനിന്ന‌് തീപടർന്ന് 4 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

 

ചാത്തന്നൂർ
റെഗുലേറ്ററിലെ തകരാർ പരിഹരിക്കുന്നതിനിടയിൽ അടുക്കളയിലെ സിലണ്ടറിൽനിന്ന‌് തീപടർന്ന് നാലുപേർക്ക് പരിക്ക്. 
പാരിപ്പള്ളി പുലിക്കുഴി പൂവത്തൂർ കോട്ടൂർവീട്ടിൽ രാജേഷിനും ഭാര്യ നിർമലയ്ക്കും അമ്മ രാധയ്ക്കും അടുത്ത ബന്ധുവുമായ രാധാകൃഷ്ണനുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ രാധാകൃഷ്ണനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് അപകടം. നിർമലയുടെ അടുത്ത ബന്ധുവായ രാധാകൃഷ്ണനും ഭാര്യയും തിങ്കളാഴ്ച രാത്രി പത്തിനാണ് കോട്ടൂർ വീട്ടിൽ എത്തിയത്. കാപ്പി തിള=പ്പിക്കുന്നതിനായി നിർമല പാചക വാതക സ്റ്റൗ തുറന്നെങ്കിലും തീ വരാത്തതിനെ തുടർന്ന് രാധാകൃഷ്ണൻ റെഗുലേറ്റർ തിരിക്കുന്നതിനിടയിൽ തീ പടരുകയായിരുന്നു. പുതിയ സിലണ്ടർ വച്ചദിവസം തന്നെയാണ‌് അപകടം. പാരിപ്പള്ളി പൊലീസ് കേസെടുത്തു.
പ്രധാന വാർത്തകൾ
 Top