23 July Tuesday

കാറും ബസും കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

നെടുമൺകാവ് ചെപ്രമുക്കിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം

 

എഴുകോൺ
നെടുമൺകാവിൽ കാറും ബസും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച പകൽ രണ്ടിന് നെടുമൺകാവ്–- -ഓടനാവട്ടം റൂട്ടിൽ ചെപ്ര വളവിലാണ് അപകടം. 
ഓടനാവട്ടത്തേക്കുപോയ സ്വകാര്യ ബസും നെടുമൺകാവിലേക്ക് വന്ന ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 
കാർ ഡ്രൈവർക്കും ബസിലെ യാത്രക്കാർക്കും നിസ്സാര പരിക്കേറ്റു. ദീർഘനേരം ഗതാഗതം സ്തംഭിച്ചു.
പ്രധാന വാർത്തകൾ
 Top