22 July Monday

കാര്‍ത്തിക് ശങ്കറിന് യൂട്യൂബിന്റെ സില്‍‌വർ പ്ലേബട്ടണ്‍ അംഗീകാരം

സ്വന്തം ലേഖകന്‍Updated: Wednesday Jun 19, 2019
 
പത്തനാപുരം
ചെറുസിനിമകളിലൂടെ സോഷ്യൽ മീഡിയയിൽ തിളങ്ങി നില്‍ക്കുന്ന കാര്‍ത്തിക് ശങ്കറിന് യൂട്യൂബിന്റെ സില്‍‌വർ പ്ലേബട്ടണ്‍ അംഗീകാരം. ഒരേ സമയം രണ്ട് പ്ലേബട്ടണുകളാണ് കിളിവയല്‍ സ്വദേശിയായ കാര്‍ത്തിക് ശങ്കറിന‌് ലഭിച്ചത‌്. 
യൂട്യൂബ് ചാനലുകള്‍ക്ക് ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് തികയുമ്പോള്‍ നല്‍കുന്ന അംഗീകാരമാണ് സിൽവർ പ്ലേബട്ടണ്‍. സബ്‌സ്‌ക്രൈബേഴ്‌സിന്റെ കണക്ക് അനുസരിച്ച് സില്‍‌വർ, ഗോള്‍ഡ്, ഡയമണ്ട് എന്നിങ്ങനെ പലതരത്തില്‍ ബഹുമതികള്‍ യൂട്യൂബ് നല്‍കാറുണ്ട്. കാര്‍ത്തിക്കിന്റെ ഉടമസ്ഥതയിലുള്ള കാര്‍ത്തിക് ശങ്കര്‍, ടിക് ടാക്കീസ് എന്നിങ്ങനെ രണ്ട് ചാനലുകള്‍ക്കാണ് ഇപ്പോള്‍ സില്‍‌വർ പ്ലേബട്ടണ്‍ അംഗീകാരം ലഭിച്ചത്. 
കാര്‍ത്തിക് ശങ്കര്‍ ചാനലിന് രണ്ടര ലക്ഷവും ടിക് ടാക്കീസിന‌് ഒരു ലക്ഷവും സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ടിക് ടാക്കീസ് ചാനല്‍ അനുരാജ്, ഭാര്യ പ്രീണ എന്നിവർക്കൊപ്പമാണ‌് 
കാര്‍ത്തിക് നടത്തുന്നത‌്.
 സമകാലിക സംഭവങ്ങളെ രസകരമായ രീതിയില്‍ ടിക് ടാക്കീസ് ചാനലിലൂടെ അവതരിപ്പിക്കുന്ന വെബ‌് സീരീസ് വൈറലായിരുന്നു. 27 ചെറുസിനിമകളാണ് കാര്‍ത്തിക് ശങ്കര്‍ യൂട്യൂബിലും മറ്റ് നവ മാധ്യമങ്ങളിലുമായി ചെയ്തത്. നിരവധി പുതിയ അഭിനേതാക്കൾക്ക‌്  കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കാർത്തിക് തന്റെ ചാനലിലൂടെ നൽകുന്നുണ്ട‌്.
പ്രധാന വാർത്തകൾ
 Top