കരുനാഗപ്പള്ളി
ക്ലാപ്പന കിഴക്ക് വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തി. യുഡിഎഫിലെ വിക്രമനെ 379 വോട്ടുകൾക്കാണ് സിപിഐ എമ്മിലെ വി ആർ മനുരാജ് പരാജയപ്പെടുത്തിയത്. ബിജെപിക്ക് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ 131 വോട്ട് കിട്ടിയിരുന്നത് ഇത്തവണ 63 ആയി കുറഞ്ഞു. വോട്ടിങ് നില: എൽഡിഎഫ് 750, യുഡിഎഫ് 371, എൻഡിഎ 63.
ദീർഘനാളത്തെ യുഡിഎഫ് ഭരണത്തിനുശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷം ക്ലാപ്പന പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. 15ൽ 11 സീറ്റിലും എൽഡിഎഫ് വിജയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..