29 June Wednesday
വാട്ടര്‍ അതോറിറ്റി പെൻഷനേഴ്സ് ഓര്‍​ഗനൈസേഷൻ ജില്ലാ സമ്മേളനം സമാപിച്ചു

വാട്ടര്‍ അതോറിറ്റി പെൻഷൻ 
പരിഷ്കരണം നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഓർ​ഗനൈസേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി 
ടി വത്സപ്പൻനായർ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
വാട്ടർ അതോറിറ്റിയിലെ പെൻഷൻ പരിഷ്കരണം എത്രയും വേ​ഗം നടപ്പാക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഓർ​ഗനൈസേഷൻ അഞ്ചാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കൊല്ലം പബ്ലിക്‌ ലൈബ്രറി ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി വത്സപ്പൻനായർ ഉദ്ഘാടനംചെയ്തു. എം കെ കുമാരപിള്ള അധ്യക്ഷനായി. സംസ്ഥാന ട്രഷറർ കെ ഹരി, വൈസ് പ്രസിഡന്റ് പി മുകുന്ദൻ, സംസ്ഥാന സെക്രട്ടറിമാരായ എസ് സുഭാഷ്, കെ മോഹനൻനായർ, കെഎസ്എസ്‌പിയു ജില്ലാ സെക്രട്ടറി കെ രാജേന്ദ്രൻ, കെഡബ്ല്യുഎഇയു (സിഐടിയു) ജില്ലാ ട്രഷറർ ബിനീഷ്, എകെഡബ്ല്യുഎഒ ജില്ലാ പ്രസിഡന്റ് ജെ അജിത്കുമാർ, കെഡബ്ല്യുഎഇയു (സിഐടിയു) മുൻ ജനറൽ സെക്രട്ടറി ജെ മോഹൻകുമാർ, കെ സി ബോസ്‌, എൻ രാജേന്ദ്രൻ  എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട്  അവതരിപ്പിച്ചു. 
ഭാരവാഹികൾ: സി ലതാകുമാരി (പ്രസിഡന്റ്), ജെ അശോകൻ, എസ് മാധുരി (വൈസ് പ്രസിഡന്റ്‌), എസ് രവീന്ദ്രൻ (സെക്രട്ടറി), കെ സി ബോസ്, വൈ ജൈനമ്മ (ജോയിന്റ് സെക്രട്ടറി), എൻ രാജേന്ദ്രൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top