06 July Wednesday

ബിജെപിയുടെ സിറ്റിങ് സീറ്റിൽ എൽഡിഎഫിന് ഉജ്വല വിജയം

സ്വന്തം ലേഖകൻUpdated: Thursday May 19, 2022
പുനലൂർ
ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി ഒമ്പതാം വാർഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ ഉജ്വല വിജയം. എൽഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിച്ച മാമ്പഴത്തറ സലീം 245 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. 485 വോട്ട് എൽഡിഎഫ്‌ നേടിയപ്പോൾ 240 വോട്ട് യുഡിഎഫിനും 162 വോട്ട് ബിജെപിക്കും ലഭിച്ചു. സ്വതന്ത്രസ്ഥാനാർഥിക്കും നോട്ടയ്‌ക്കും വോട്ട്‌ ലഭിച്ചില്ല. 
ബിജെപിയുടെ സിറ്റിങ്‌ സീറ്റാണ് എൽഡിഎഫ് തിരിച്ചുപിടിച്ചത്.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 387 വോട്ട്‌ നേടി ജയിച്ച ബിജെപി ഉപതെരഞ്ഞെടുപ്പിൽ162 സീറ്റുമായി മൂന്നാംസ്ഥാനത്തായി. 13 വാർഡുള്ള ആര്യങ്കാവ് പഞ്ചായത്തിൽ നിലവിൽ എൽഡിഎഫിന് ആറ്‌, യുഡിഎഫിന് അഞ്ച്‌, ബിജെപി ഒന്ന്‌, സ്വതന്ത്രൻ ഒന്ന്‌ എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് ആണ് ഇപ്പോൾ പഞ്ചായത്ത്‌ ഭരിക്കുന്നത്‌. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന മാമ്പഴത്തറ സലീം ബിജെപിയിൽനിന്നു രാജിവച്ച് സിപിഐ എമ്മിൽ ചേർന്നിരുന്നു. തുടർന്ന് ഒമ്പതാം വാർഡ്‌ പ്രതിനിധിയായ മാമ്പഴത്തറ സലീം സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top